Tuesday, February 22, 2011

See this Malayalam Discussion


Dr.B. Ekbal - Buzz - Public
നമ്മുടെ പോസ്റ്റൽ ഡിപ്പാർട്ടുമെന്റിന്റെ സ്പീഡ് പോസ്റ്റാണ് സ്വകാര്യ കൂരിയർ സർവീസിനെക്കാൾ പലകാരണങ്ങളാലും നല്ലത്. ഞങ്ങൾ താമസിക്കുന്ന ആർപ്പുക്കർ ഭാഗത്തേക്ക് (കോട്ടയം മെഡിക്കൽ കോളേജിനടുത്താണെങ്കിലും) കൂരിയർ സർവീസുകാർ വരാറില്ല. കോട്ടയത്ത് പോയി വാങ്ങേണ്ടിവരും. സ്പീഡ്പോസ്റ്റിൽ വരുന്ന കത്തുകളും മറ്റും വീട്ടിൽ എത്തുമെന്ന് ഉറപ്പാണ്. വലിയ പാക്കറ്റുകളാണെങ്കിൽ മാത്രം പോസ്റ്റാഫീസിൽ പോയി വാങ്ങിയാൽ മതിയല്ലോ. സേവന മേഖലകളിലെ സ്വകാര്യവൽക്കരണത്തെ എതിർക്കുന്നവരിൽ പോലുമുള്ള ഭൂരിഭാഗം വ്യക്തികളും സംഘടനകളും ഇപ്പോൾ സ്വകാര്യ കൂരീയർവഴിയാണ് കത്തുകളും മറ്റും അയക്കുന്നത്. കഴിവതും സ്പീഡ്പോസ്റ്റ് വഴിമാത്രമേ കത്തുകളും മറ്റ്യും അയക്കൂ എന്ന് പുരോഗമന നിലപാടുകൾ സ്വീകരിക്കുന്ന പ്രസ്ഥാനങ്ങളും വ്യക്തികളും തീരുമാനിക്കേണ്ടതാണ്.
 7 people publicly reshared this - Mohandas VallikkatSONY M Majmal hamzaranji | രഞ്ജി™vinu a and2 others
25 people liked this - afzal azadShiju AlexAnoop NarayananDeep :Devanand Pillai and 20 others
cALviN Hari - i know this is a stupid reason, still..
ഒരു സ്പീഡ് പോസ്റ്റയക്കാൻ ചെന്നാൽ സാങ്കേതികതടസങ്ങളും പറഞ്ഞ് നാളെയോ മറ്റെന്നാളോ ചെല്ലാൻ പറയുന്ന പോസ്റ്റ് ഓഫീസ് ജീവനക്കാർ തന്നെയാണ് പോസ്റ്റോഫീസ് സ്പീഡ് പോസ്റ്റിനെ വെറുപ്പിച്ചത്. കേരളത്തിലെ സ്ഥിതി ഇപ്പോൾ മാറി സെർവീസ് വളരെ മികച്ചതായിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ ഹെഡ് പോസ്റ്റോഫീസുകളിൽ കാര്യങ്ങൾ വെടിപ്പാണെങ്കിലും മറ്റുള്ള ലോക്കൽ പോസ്റ്റോഫീസുകളിൽ അങ്ങനെയല്ല. പൂനെയിലും ഹൈദരാബാദിലും വെച്ച് എനിക്ക് വളരെ മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
സ്റ്റില് ഒരു പൊതുമേഖലാസ്ഥാപനം എന്ന നിലയിൽ ഇന്നും പോസ്റ്റോഫീസ് തന്നെ പ്രിഫർ ചെയ്യുന്നു.
Feb 7
un . - ആശയത്തോട് യോജിക്കുന്നു. എന്നാല്‍ അതേ സമയം ഹരി പറഞ്ഞതുപോലെ പോസ്റ്റ് ഓഫീസ് ജീവനക്കാരുടെ പെരുമാറ്റം തന്നെയാണ് അവരെ ജനങ്ങളില്‍ നിന്ന് അകറ്റുന്നതെന്നാണ് എനിക്കും തോന്നുന്നത്. ചില്ലറയില്ലെങ്കില്‍ തട്ടിക്കേറുക, പാസ്പോര്‍ട്ട് പോലുള്ള ഡോക്യുമെന്റുകളുടെ കാര്യത്തില്‍ കൈമടക്ക് മേടിക്കുക തുടങ്ങിയ സമ്പ്രദായങ്ങള്‍ പല പോസ്റ്റ് ഓഫീസുകളിലും ഇപ്പോഴും ഉണ്ട്.Feb 7
അനംഗാരി anamgari - ഹാ! തപാല്‍ വകുപ്പ്! ചെറ്റത്തരത്തിനു പേര് കേട്ടവരുടേയും കള്ളന്‍മാരുടേയും കൂടാരം. വല്ലവരും വിദേശത്ത് നിന്ന് അവരുടെ ഭാര്യക്കും,സഹോദരങ്ങള്‍ക്കും അയക്കുന്ന സമ്മാനപൊതികള്‍ അഴിച്ച് മോഷ്ടിച്ച് യാതൊരു ഉളുപ്പുമില്ലാതെ കൈകഴുകി ഞങ്ങള്‍ മാന്യന്മാര്‍ ആണെന്ന് പറയുന്ന തെമ്മാടികള്‍ !Feb 7
Raju Iringal - സ്പീഡ് പോസ്റ്റുകള്‍ അയക്കുമ്പോള്‍ അത് കസ്റ്റമര്‍ക്ക് ട്രാക്ക് ചെയ്യാനുള്ള സംവിധാനം നിലവിലുണ്ടോ? സ്വകാര്യ ഏജന്‍സികളായ ഡി എച്ച് എല്‍ പോലുള്ളവ അയക്കുമ്പോള്‍ ഓണ്‍ലൈന്‍ ട്രാക്കിങ്ങ് ഉണ്ടല്ലോ. . തപാല്‍ വകുമ്പ്പ് സ്പീഡ് പോസ്റ്റിനെ എങ്ങിനെയാണ് കൂടുതല്‍ ജനോപകാര പ്രദമാക്കുന്നത് എന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നുFeb 7
സുനിൽ ഏലങ്കുളം, -സു-|-S- - ചാർജ്ജ് സ്പീഡ്പോസ്റ്റിൽ കൂടുതലാണ് എന്ന് തോന്നുന്നു. ഞാൻ ഇപ്പോഴും അതുതന്നെ ആണ് ഉപയോഗിക്കാറുള്ളത്.Feb 7
Vaisakhan Thampi - തീര്‍ച്ചയായും പോസ്ടല്‍ വകുപ്പ് മികച്ച സേവനമാണ് നല്‍കുന്നത്. ഓണ്‍ലൈന്‍ ആയി സ്പീഡ് പോസ്റ്റ്‌ ട്രാക്ക് ചെയ്യാനുള്ള സൗകര്യം വളരെ പ്രയോജനകരമായി തോന്നിയിട്ടുണ്ട്Feb 7
Mohandas Vallikkat - Dr.Ekbal. Thangal parayunnathu sheriyannu.Feb 7
Siju Chollampat - കഴിഞ്ഞ ദിവസം ദില്ലിയിലേക്ക് ഒരു എഴുത്ത് അയക്കാൻ കൊറിയറുകാരൻ ചോദിച്ചത് 90 രൂപയാ.. പോസ്റ്റാപ്പീസിൽ പോയി സ്പീഡ് പോസ്റ്റിൽ അയച്ചതിനു കൊടുക്കേണ്ടി വന്നത് 56 രൂപFeb 7
Tom Mangatt - www.indulekha.biz തുടങ്ങിയപ്പോള്‍ മുതല്‍ ദക്ഷിണേന്ത്യന്‍ വിലാസങ്ങളിലേക്കും വിദേശത്തേക്കും പുസ്തകങ്ങള്‍ അയയ്‌ക്കാന്‍ നമ്മള്‍ ഉപയോഗിക്കുന്നത് സ്പീഡ് പോസ്റ്റ് ആണ്. ഉത്തരേന്ത്യയിലേക്ക് ഇന്‍ഡ്യാ പോസ്റ്റിന്റെ രജിസ്റ്റേഡ് പാഴ്‌സല്‍ സര്‍വീസും. കഴിഞ്ഞ അഞ്ചു വര്‍ഷമായി നമുക്ക് വളരെ നല്ല സേവനമാണ് ലഭിക്കുന്നത്. അഞ്ചോ ആറോ തവണ ചെറിയ പ്രശ്നങ്ങളുണ്ടായിട്ടുണ്ടെങ്കിലും അവരുടെ കസ്റ്റമര്‍ സപ്പോര്‍ട്ട് വിഭാഗം വളരെ ഭംഗിയായി അവ പരിഹരിച്ചു തന്നു.Feb 7
കാളിയമ്പി Kaaliyambi - പൂര്‍ണ്ണമായും യോജിയ്ക്കുന്നു. പ്രധാന കാരണം വീട്ടുമുറ്റം വരെ വഴിയുണ്ടായിട്ടും ആര്‍പ്പൂക്കരെ കൊണ്ട് വരാതെ നമ്മളെ കോട്ടയം വരെ നടത്തിയ്ക്കുന്ന കൊറിയറുകാരുടേ മര്യാദയില്ലായ്മ തന്നെ.മറ്റൊന്ന് കൊറിയറുകാര്‍ നമ്മുടേ വിലപിടിച്ച രേഖകളും മറ്റും കൈകാര്യം ചെയ്യുന്ന രീതിയും.നാലു കൊല്ലം മുന്‍പ് വിസ ആപ്ലിക്കേഷന്‍ അയച്ചപ്പോള്‍ എംബസി ബ്ലൂ ഡാ‍ര്‍ട്ട് എന്ന സ്ഥാപനം വഴിയാണ് വിസ പതിച്ച് പാസ്പോര്‍ട്ട് തിരിച്ചയച്ചത്. കൊല്ലത്ത് കൊട്ടാരക്കരയടുത്ത് വീടുള്ള എന്നോട് ബ്ലൂഡാര്‍ട്ടുകാര്‍ പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ വാങ്ങിയ്ക്കാന്‍ അവരുടെ തിരുവനന്തപുരം ആപ്പീസില്‍ ചെല്ലാന്‍ പറഞ്ഞു . മാത്രമല്ല ഒരു നിശ്ചിത ദിവസം രാവിലെ പത്ത് മണിയ്ക്ക് മുന്നേ തന്നെ സ്ഥലത്തെത്തിയില്ലെങ്കില്‍ രേഖകള്‍ തിരിച്ച് മദ്രാസിലേയ്ക്കയയ്ക്കുമത്രേ. വളരെ പരുഷമായിരുന്നു ഫോണ്‍ വിളിച്ചപ്പോഴത്തെ പെരുമാറ്റം. എന്തായാലും വേറേ ഗതിയില്ലാത്തോണ്ട് അത് അവിടെ ചെന്ന് കൈപ്പറ്റി.

അതിനു മുന്‍പ് എന്റെ കൂടെ ജോലികിട്ടിയ കായംകുളത്തുള്ള ഒരു കൂട്ടുകാരന് വര്‍ക്ക്പെര്‍മിറ്റ് വന്നപ്പോഴും കൊറിയര്‍ സര്‍വീസുകാര്‍ ഇതുപോലെ ചെയ്തിരുന്നു. അത് ഡീ എച് എല്‍ ആണ്. വര്‍ക്ക് പെര്‍മിറ്റ് ഹരിപ്പാടുള്ള ഏതോ ഒരു എസ് ടീ ഡീ ബൂത്തില്‍ ഇരിയ്ക്കുകയാണെന്നും അത് കൈപ്പറ്റാന്‍ അവിടെ ചെല്ലണമെന്നും സുഹൃത്തിനോട് കൊറിയറുകാര്‍ വിളിച്ച് പറഞ്ഞു. ഹരിപ്പാട്ടോട്ട് പോകുന്ന വഴി അദ്ദേഹം ബസിലിരിയ്ക്കുമ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ വര്‍ക്ക് പെര്‍മിറ്റ് അടങ്ങിയ കവര്‍ സൈക്കിളിന്റെ കാരിയറില്‍ പലചരക്കുസാധനങ്ങളോടൊപ്പം വച്ച് ഒരാള്‍ എത്തി.കായംകുളത്തെ ഒരു മിഠായിക്കടയില്‍ ജോലിചെയ്യുന്ന ആളാണെന്നും ഈ പാക്കറ്റ് അവരുടെ കടയില്‍ വന്നെന്നും ഒപ്പിട്ടു കൊടുക്കണമെന്നും അറിയിച്ചു. ആളു വീട്ടിലില്ലെന്ന് അമ്മ പറഞ്ഞപ്പോള്‍ കൊണ്ടുവന്നയാള്‍ അത് തിരിച്ചയയ്ക്കും എന്ന് പറഞ്ഞ് തിരിച്ച് പോകാന്‍ തുടങ്ങി. വീട്ടില്‍ നിന്ന് അമ്മ മൊബൈല്‍ ഫോണില്‍ വിളിച്ച് പറഞ്ഞതനുസ്സരിച്ച് ഹരിപ്പാട്ടേയ്ക്കുള്ള വണ്ടിയില്‍ നിന്ന് പകുതിവഴിയ്ക്കിറങ്ങി വീട്ടിലെത്തിയാണ് അങ്ങേരിത് കൈപ്പറ്റിയത്. എത്തുന്നത് വരെ പാക്കറ്റ് കൊണ്ടുവന്നയാളെ (കാത്തുനില്‍ക്കാന്‍ വയ്യ-പാക്കറ്റ് തിരിച്ചയയ്ക്കും ഭീഷണി) ഒരല്‍പ്പം നിര്‍ബന്ധമായിത്തന്നെ അവിടെ തടഞ്ഞ് വയ്ക്കേണ്ടിയും വന്നു.വര്‍ക്ക് പെര്‍മിറ്റ് പോലൊക്കെയുള്ള പ്രധാന രേഖകളാണ് ഇവരൊക്കെ ഇങ്ങനെ കൈകാര്യം ചെയ്യുന്നത്. ഒരു പോസ്റ്റാപ്പീസിലും അങ്ങനെയൊന്നും ചെയ്യില്ല താനും.

അതുകൊണ്ട് എപ്പോഴും തിരഞ്ഞെടുക്കാന്‍ പറ്റുമെങ്കില്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് വഴി തന്നെ കത്തുകളും പാഴ്സലുകളും അയയ്ക്കണമെന്ന് ഇപ്പൊ നിര്‍ബന്ധിയ്ക്കാറുണ്ട്.ഇവിടേയാണെങ്കില്‍(ബ്രിട്ടന്‍) നിര്‍ബന്ധമായും പോസ്റ്റാപ്പീസ് തന്നെയേ തിരഞ്ഞെടുക്കാറുള്ളൂ.ഈ രാജ്യത്തും കൊറിയര്‍ കമ്പനിക്കാര്‍ ഇങ്ങനെ തന്നെയാണ് പെരുമാറുന്നത്. യാതൊരു വ്യത്യാസവുമില്ല. പലപ്രാവശ്യം ഡീ എച് എലുകാര്‍ കൊണ്ട്വന്ന പാഴ്സലുകല്‍ അവരുടെ പല ഗോഡൌണുകളില്‍ പല പ്രാവശ്യം ചെന്നിട്ടും കിട്ടാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. പാഴ്സല്‍ വരും എന്ന് പറഞ്ഞ് ജോലി കളഞ്ഞിരിയ്ക്കാന്‍ പറ്റില്ലല്ലോ.. പോസ്റ്റാപ്പീസുകാര്‍ അല്‍പ്പം ചുവപ്പുനാടയും മറ്റും ഉണ്ടെങ്കിലും കത്തുകളായാലും പാഴ്സലായാ‍ലും കൃത്യമായി കൊണ്ടുത്തരും.അല്ലെങ്കില്‍ അഞ്ച് മിനിട്ട് നടന്നാല്‍ അവരുടെ ആപ്പീസിലെത്താം. കൊറിയറുകാരുടെ പകുതിപ്പോലും വില പോസ്റ്റാപ്പീസില്‍ കൊടുക്കുകയും വേണ്ട. ഒരു കുഞ്ഞ് കച്ചവടം തുടങ്ങിയപ്പോഴും നിര്‍ബന്ധമായിത്തന്നെ പോസ്റ്റാപ്പീസ്-റോയല്‍ മെയില്‍ സഖ്യം തന്നെയാണ് ഉപയോഗിയ്ക്കുന്നതും.
11:22 pm

No comments :

Post a Comment